ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 38,074 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,91,731 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ 448 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ കോവിഡ് ബാധിച്ച് 1,27,059 പേര്‍ ഇന്ത്യയില്‍ മരിച്ചു.
24 മണിക്കൂറിനിടയില്‍ 42,033 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 79,59,406 ആയി.
5,05,265 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 4,408 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവയാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.