ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 45,576 പേർക്ക് കോവിഡ് സ്ഥീരികരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 89,58,484 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേതിലും 18% കൂടുതലാണ് രോഗബാധിതരുടെ എണ്ണം. ഒറ്റ ദിവസം 585 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,31,578 ആയി.
കോവിഡ് ബാധിച്ച് നിലവിൽ 4,43,303 പേർ രാജ്യത്ത് ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 48,493 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 83,83,603 ആയി. ഇന്നലെ മാത്രം 10,28,203 സാംപിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 12,85,08,389 സാംപിളുകൾ ആണ് പരിശോധിച്ചത്.
ഡൽഹിയിൽ ഇന്നലെമാത്രം 7,486 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 7,943 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ നിലവിൽ 81,207 പേരാണ് ചികിത്സയിലുള്ളത്. 46,202 പേർ രോഗം ബാധിച്ച് മരിച്ചു.