24 മണിക്കൂറിനിടെ 45,576 പേർക്ക് കോവിഡ് ; ആകെ രോഗബാധിതർ 90 ലക്ഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 45,576 പേർക്ക് കോവിഡ് സ്ഥീരികരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 89,58,484 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേതിലും 18% കൂടുതലാണ് രോഗബാധിതരുടെ എണ്ണം. ഒറ്റ ദിവസം 585 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,31,578 ആയി.

കോവിഡ് ബാധിച്ച് നിലവിൽ 4,43,303 പേർ രാജ്യത്ത് ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 48,493 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 83,83,603 ആയി. ഇന്നലെ മാത്രം 10,28,203 സാംപിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 12,85,08,389 സാംപിളുകൾ ആണ് പരിശോധിച്ചത്.

ഡൽഹിയിൽ ഇന്നലെമാത്രം 7,486 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 7,943 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ നിലവിൽ 81,207 പേരാണ് ചികിത്സയിലുള്ളത്. 46,202 പേർ രോഗം ബാധിച്ച് മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...