ന്യൂഡൽഹി : രാജ്യത്ത് 35,551 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 95,34,965 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 526 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 1,38,648 ആയിട്ടുണ്ട്.
നിലവിൽ 4,22,943 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,726 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 89,73,373 ആയി. ഡിസംബർ രണ്ടുവരെ 14,35,57,647 സാമ്പിളുകൾ പരിശോധിച്ചതായും ഇന്നലെ മാത്രം 11,11,698 സാമ്പിളുകൾ പരിശോധിച്ചതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.