ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 27,071 കോവിഡ് കേസുകൾ. ഇന്നലെ റജിസ്റ്റർ ചെയ്തതിനേക്കാളും 10.5 ശതമാനം കുറവാണ് ഇന്നത്തെ നിരക്ക്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 98.84 ലക്ഷം ആയെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതിനിടെ രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 336 മരണങ്ങളാണ്. 1,43,355 പേരാണ് ഇതുവരെ മരിച്ചത്. നിലവിൽ 3,52,586 പേരാണ് ചികിൽസയിലുള്ളത്. 93,88,159 പേർ ഇതുവരെ രോഗമുക്തി നേടി. സെപ്റ്റംബറിനുശേഷം ദിവസേന റജിസ്റ്റർ ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുതന്നെ തുടരുകയാണ്.