മലപ്പുറത്തും കണ്ണൂരും വോട്ടിംഗിനിടെ സംഘര്‍ഷം; പൊലീസ് ലാത്തിവീശി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം:മലപ്പുറത്തും കണ്ണൂരും വോട്ടിംഗിനിടെ സംഘര്‍ഷം.മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്‌  കോടത്തൂരില്‍ എല്‍.ഡി.എഫ്,യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായി . ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിന് സംഘര്‍ഷത്തിനിടെ പരിക്കേ‌റ്റു.തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ലാത്തിവീശി.

കണ്ണൂര്‍ പരിയാരത്തും തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. ഇവിടെ ബൂത്ത് ഏജന്റിന് മര്‍ദ്ദനമേ‌റ്റു. ബൂത്ത് ഏജന്റായ നാസറിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് പരാതിപ്പെട്ടു. താനൂര്‍ നഗരസഭയിലെ 16ആം വാര്‍ഡിലും സംഘര്‍ഷമുണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്‌മാന് സംഘര്‍ഷത്തിനിടെ പരിക്കേ‌റ്റു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

അതേസമയം മുഴപ്പിലങ്ങാട് നാലാം വാര്‍ഡില്‍ കള‌ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തി. പടന്നക്കാട് ഈസ്‌റ്റ് എല്‍.പി സ്‌കൂളിലാണ് കള‌ളവോട്ട് നടന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്‍റെ പേരില്‍ കള‌ളവോട്ട് നടന്നു .  തുടര്‍ന്ന് പ്രേമദാസന് പ്രിസൈഡിംഗ് ഓഫീസര്‍ ചലഞ്ചിംഗ് വോട്ട് ചെയ്യാന്‍ അനുവദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...