ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 30,44,941 ആയി. ഒറ്റ ദിവസത്തിനിടെ 912 പേർ കൂടി മരിച്ചു. ആകെ മരണം 56,706. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 7,07,668 പേർ ചികിത്സയിലാണ്. ഇതുവരെ 22,80,567 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ 6,71,942 കേസുകളും തമിഴ്നാട്ടിൽ 3,73,410 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ രോഗികളുടെ എണ്ണം 3,45,216 ആയി. കർണാടകയിൽ 2,71,876 കേസുകളും ഉത്തര്‍പ്രദേശിൽ 1,82,453 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ 1,60,016 പേർക്കാണ് രോഗം.