വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ; വെള്ളമുണ്ടയിൽ സായുധരായ മാവോയിസ്റ്റ് സംഘമെത്തിയെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് വെള്ളമുണ്ടയിൽ സായുധരായ മാവോയിസ്റ്റ് സംഘമെത്തിയതായി സൂചന. കിണറ്റിങ്ങലിലുള്ള വീട്ടിലാണ് ഇന്ന് പുലർച്ചെ സത്രീകളും പുരുഷന്മാരും ഉൾപ്പെട്ട സംഘം എത്തിയത്‌. കോളിംഗ് ബെല്ലമർത്തി വീട്ടുകാരെ ഉണർത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ട സംഘം വീട്ടിൽ ലൈറ്റിട്ടപ്പോൾ ഓടിപ്പോയതായും വീട്ടുടമയായ സ്ത്രീ പോലീസിൽ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസവും മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. വയനാട് നിരവിൽപുഴയിലാണ് കഴിഞ്ഞ ദിവസം ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്.

കോളനിയിലെ അനീഷ്, രാമൻ എന്നിവരുടെ വീടുകളിൽ ഇന്നലെ രാത്രി എട്ട് മണിയോടെ മൂന്ന് സ്ത്രീകളും, രണ്ട് പുരുഷൻമാരുമാണ് വന്നത്. ഇവർ വീടുകളിൽ നിന്നും അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങിയെന്ന് വീട്ടുകാർ പറയുന്നു. അരമണിക്കൂറോളം ഇവർ രണ്ട് സംഘങ്ങളായി ഇരുവീടുകളിലും ചിലവഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് വന്നതെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...