ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,193 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10,896 പേര് കൂടി രോഗമുക്തി നേടിയതായും 97 മരണം കൂടി സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ 1,09,63,394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,06,67,741 പേര് രോഗമുക്തിയും നേടി. 1,56,111 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. 1,39,542 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 1,01,88,007 പേര്‍ക്ക് വാക്സിന് നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.