മദ്യപിക്കാൻ പണം നൽകിയില്ല ; മാതാപിതാക്കൾക്ക് മകന്റെ ക്രൂര മർദനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പട്ടത്താനത്ത് വയോധികരായ മാതാപിതാക്കൾക്ക് മകന്റെ ക്രൂര മർദനം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഈസ്റ്റ് പോലീസ് മകനെ അറസ്റ്റ് ചെയ്തു. റിട്ടയേര്‍ഡ് അധ്യാപകരായ ദമ്പതികളെ മറ്റു മക്കളുടെ സംരക്ഷണയിലാക്കി.

മദ്യപിക്കുന്നതിന് പണം നൽകാത്തതിനാണ് മകൻ വയോധികരായ അച്ഛനെയും അമ്മയെയും ഉപദ്രവിച്ചത്. പ്രതി പട്ടത്താനം സ്വദേശി ജോൺസൺ വിദേശത്തായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിൽ തിരിച്ചെത്തി. മദ്യപിക്കാൻ പണം നൽകിയില്ലെങ്കിൽ മതാപിതാക്കളെ ക്രൂരമായി മർദിക്കും. ഇത് പതിവായതോടെ അയൽവാസികൾ ദ്യശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ദൃശ്യങ്ങൾ കണ്ട പോലീസ് സ്ഥലത്ത് എത്തി വയോധികരുടെ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. പിതാവിനെ ജോൺസന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വീട്ടിൽ തന്നെയാക്കി. മാതാവിനെ തിരുവനന്തപുരത്തു താമസിക്കുന്ന മകൾക്കൊപ്പം വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...