ന്യൂഡല്‍ഹി : ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 പേര്‍ക്ക് കൂടി കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 5615 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു.
24 മണിക്കൂറിനിടെ 264 പേര്‍ മരിച്ചതടക്കം 1,50,114 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളത്. 1.03 കോടി പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചെങ്കിലും നിലവില്‍ 2.27 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 99.97 ലക്ഷം പേര്‍ രോഗ മുക്തി നേടി.