ഡോളര്‍ കടത്ത് കേസ്: സ്പീക്കറുടെ സെക്രട്ടറി ഇന്നും ഹാജരാകില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. നിയമസഭയുമായി ബന്ധപ്പെട്ട തിരക്കുള്ളതിനാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അയ്യപ്പന്‍ കസ്റ്റംസിനെ അറിയിച്ചു. ഇന്നലെയും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അയ്യപ്പന്‍ എത്തിയിരുന്നില്ല. കേസില്‍ കസ്റ്റംസ് തുടര്‍ നടപടി സ്വീകരിച്ചേക്കും.

ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസില്‍ വെച്ച്‌ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നത്. സ്വപ്ന, സന്ദീപ് എന്നിവര്‍ നല്‍കിയ രഹസ്യമൊഴിയില്‍ സ്പീക്കറിനെ കുറിച്ചും അദ്ദേഹത്തിന്‍റെ ഓഫീസിനെ കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സ്പീക്കറുടെ ഓഫീസിലേക്ക് നീട്ടിയത്.

സ്പീക്കര്‍ ശ്രീരാമകൃഷ്ണനും സ്വപ്നയുമായി ഉണ്ടായിരുന്ന ഇടപാടുകളെ കുറിച്ച്‌ ചോദിച്ച്‌ അറിയുന്നതിന് വേണ്ടിയാണ് അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചിരുന്നത്. ഡോളര്‍ കടത്തിന് ഏതെങ്കിലും വിധത്തില്‍ സ്പീക്കറെയോ സ്പീക്കറുടെ ഓഫീസിനെയോ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയതായി കസ്റ്റംസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍സുലേറ്റിലെ രണ്ട് ഡ്രൈവര്‍മാരെ ചോദ്യം ചെയ്തിരുന്നു. അറ്റാഷയുടേയും കോണ്‍സുല്‍ ജനറലിന്‍റെയും ഡ്രൈവര്‍മാരെയാണ് ചോദ്യം ചെയ്തത്. ഇന്നലെ അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറുടെ ഓഫീസിലെ പ്രധാനിയായ അയ്യപ്പനെ ചോദ്യം ചെയ്തതിന് ശേഷം സ്പീക്കറിലേക്കും ചോദ്യം ചെയ്യല്‍ എത്തുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...