ന്യൂഡല്‍ഹി : രാജ്യത്തിന് ആശ്വാസമാകുകയാണ് പുറത്തുവരുന്ന പുതിയ കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത് 16,946 കേസുകള്‍ മാത്രമാണ്. അതേസമയം രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇന്നലെ ഒറ്റദിവസം 17,652 പേരാണ് രോഗമുക്തരായത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 2,13,603 പേരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,46,763 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 1,05,12,093 ആയി. ഇന്നലെ മാത്രം 198 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,51,727 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.