Tuesday, July 2, 2024 9:15 am

ഇന്ത്യ – ജി.സി.സി വാണിജ്യ ചർച്ച ; കരാർ വെെകില്ലെന്ന് സൂചന നൽകി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ച ഉടൻ പുനരാരംഭിക്കാൻ ജി.സി.സി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്രസർക്കാർ. യു.എ.ഇക്കു പുറമെ മറ്റ്​ ഗൾഫ്​ രാജ്യങ്ങളുമായുള്ള കരാർ അധികം വൈകാതെ യാഥാർഥ്യമാകുമെന്ന്​ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ്​ ഗോയൽ പറഞ്ഞു. ജയ്​പൂരിലാണ്​ അദ്ദേഹം ഇതു സംബന്ധിച്ച പ്രതികരണം നടത്തിയത്​. ജി 20 ഉച്ചകോടി നടക്കാനിരിക്കെ ഗൾഫ്​ രാജ്യങ്ങളുമായി അടുത്ത വാണിജ്യബന്ധം രൂപപ്പെടുത്താൻ തിരക്കിട്ട നീക്കത്തിലാണെന്നും കേന്ദ്രം വ്യക്​തമാക്കി. യു.എ.ഇയുമായുള്ള സമഗ്ര സാമ്പത്തിക കരാറിലൂടെ കൈവന്ന നേട്ടമാണ്​ മറ്റു ഗൾഫ്​ രാജ്യങ്ങളെ ഇന്ത്യയുമായി കൂടുതൽ അടുപ്പിക്കാൻ പ്രേരണ ആയത്. ​

എല്ലാ മേഖലകളിലേക്കും ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ വലിയ തോതിലുള്ള നിക്ഷേപമാണ്​ വരുന്നത്​. ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ചകൾ ഉടൻ പൂർത്തീകരിക്കാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ്​ രാജ്യങ്ങൾ മുന്നോട്ടു വന്നതായും മന്ത്രി പറഞ്ഞു. 2006 മുതൽ 2008 വരെയുള്ള കലയളവിൽ വാണിജ്യ കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ത്യയും ഗൾഫ്​ രാജ്യങ്ങളും തമ്മിൽ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട്​ ചർച്ച വഴിമുട്ടി. പോയ വർഷം യു.എ.ഇയുമായി സമഗ്ര സാമ്പത്തിക കരാർ നിലവിൽ വന്നതോടെ മറ്റു ഗൾഫ്​ രാജ്യങ്ങൾ ആവേശപൂർവം രംഗത്തു വന്നതായും മന്ത്രി പീയുഷ്​ ഗോയൽ ചൂണ്ടിക്കാട്ടി. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡന്റ്​ ഉൾപ്പെടെയുള്ളവർ പ​ങ്കെടുക്കുമെന്നാണ്​ വിവരം. വ്യാപാര പങ്കാളിത്തം ഉയരുന്നത്​ ഇരുകൂട്ടർക്കും വലിയതോതിൽ നേട്ടമായി മാറുമെന്നാണ്​ ഇന്ത്യയുടെയും ജി.സി.സി രാജ്യങ്ങളുടെയും വിലയിരുത്തൽ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു ലക്ഷം രൂപ കൈക്കൂലി ; നഗരസഭ അസിസ്റ്റൻറ് എൻജിനീയറുടെ അറസ്റ്റിന് പിന്നാലെ നഗരസഭ...

0
ഇടുക്കി: കൈക്കൂലി കേസിൽ വിജിലൻസ് പ്രതി ചേർത്ത തൊടുപുഴ നഗരസഭാ ചെയർമാൻ...

ലോ​ണാ​വാ​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ അ​പ​ക​ടം ; നാ​ല് വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
മും​ബൈ: ലോ​ണാ​വാ​ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ നാ​ല് വ​യ​സു​കാ​ര​ന്‍റെ...

പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ് ; മർദനമേറ്റതിനെ തുടർന്ന്...

0
വേങ്ങര : മലപ്പുറം വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍...

എകെജി സെന്റർ ആക്രമണ കേസ് ; യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ അറസ്റ്റിൽ

0
ഡൽഹി: എകെജി സെന്റർ ആക്രമണ കേസിൽ‌ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ....