Wednesday, February 12, 2025 10:46 pm

ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക എക്സ്പോ-2024 സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ വ്യവസായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഇന്ത്യ ഇൻറർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ-2024 സമാപിച്ചു. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായാണ് ഇന്ത്യ ഇൻറർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ കൊച്ചി കാക്കനാടുള്ള കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ സംഘടിപ്പിച്ചത്. നിരവധി സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിവിധ വിഷയങ്ങൾ ആസ്പദമാക്കിയുള്ള സെമിനാറുകളും ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയെ ശ്രദ്ധേയമാക്കി. പതിനായിരത്തോളം ട്രേഡ് സന്ദർശകർ മൂന്ന് ദിവസം നീണ്ട എക്‌സിബിഷനിൽ പങ്കെടുത്തു. പരിപാടിയുടെ അടുത്ത പതിപ്പ് 2026 ജനുവരിയിൽ കൊച്ചിയിൽ സംഘടിപ്പിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള ധനസഹായ പദ്ധതികളെക്കുറിച്ച് നടത്തിയ സിമ്പോസിയം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ ചെറുകിടവ്യവസായ രംഗത്ത് അസാമാന്യവളർച്ചയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യവസായങ്ങളിലും വിപണിയിലും കൂടുതൽ ശ്രദ്ധപതിപ്പിച്ചുകൊണ്ടുമാത്രമേ സംസ്ഥാനത്തിന് സാമ്പത്തികമായി വളരാനാകൂ. ബാങ്കിങ് രംഗത്തും ഈ മാറ്റങ്ങൾക്ക് അനുസൃതമായ ശൈലീമാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ ചെറുപ്പക്കാർ സംരംഭകരായി മാറുന്നത് എല്ലാവർക്കും വലിയ പ്രചോദനമേകുന്ന കാഴ്ചയാണെന്ന് തൃക്കാക്കര എം.എൽ.എ ഉമ തോമസ് പറഞ്ഞു. ഈ അന്താരാഷ്ട്ര എക്സ്പോ പോലെയുള്ള പരിപാടികൾ നമ്മുടെ നാട്ടിൽ ഇനിയും ധാരാളം നടത്തേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ സംരംഭങ്ങളും വ്യവസായങ്ങളും കൂടുതൽ വളരാൻ ഇത്തരം പരിപാടികൾ ആവശ്യമാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എൽ.എ ഉമ തോമസ് പറഞ്ഞു. ചടങ്ങിൽ എം. എൽ. എ. തൃക്കാക്കര മുനിസിപ്പാലിറ്റി അധ്യക്ഷ രാധാമണി പിള്ളയെ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന വ്യവസായ വകുപ്പ്, കിൻഫ്ര, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി), കേന്ദ്ര ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ വകുപ്പ് (എം.എസ്.എം.ഇ) എന്നിവയുമായി സഹകരിച്ചാണ് എക്സ്പോ നടത്തിയത്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മുന്നൂറോളം വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ എക്സ്പോയിൽ പങ്കെടുത്തു. ആവശ്യമുള്ളവർക്ക് അത്യാധുനിക യന്ത്രസാമഗ്രികൾ നേരിട്ട് കാണാനും സ്വന്തമാക്കാനുമുള്ള അവസരവുമുണ്ടായിരുന്നു. അതിനാവശ്യമായ ധനസഹായം നൽകുന്നതിന് നിരവധി ബാങ്കുകളുടെ സാന്നിധ്യവും മേളയിലുണ്ടായിരുന്നു.

കെ.എഫ്.സിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ വി. പ്രസാദ്, തൃശൂർ എം.എസ്.എം.ഇ ഡി.ഐയുടെ അസിസ്റ്റന്റ് ഡയറക്ടർ യു.സി. ലചിതമോൾ, എസ്ബിഐ ചീഫ് മാനേജർ ജിജു മോഹൻ എന്നിവർ പ്രസന്റെഷനുകൾ അവതരിപ്പിച്ചു കെ.എസ്.എസ്.ഐ.എയുടെ അംഗങ്ങളും മറ്റു വ്യവസായികളും സിമ്പോസിയത്തിൽ പങ്കെടുത്തു. കെ.എസ്.എസ്.ഐ.എയുടെ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ധീൻ, IIIE – 2024 എക്സ്പോയുടെ ചെയർമാൻ കെ.പി രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, എറണാകുളം ഡി.ഐ.സി ജനറൽ മാനേജർ പി.എ നജീബ്, കാസർക്കോട് ഡി.ഐ.സി ജനറൽ മാനേജർ സജിത് കുമാർ കെ., കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ജെ ജോസ്, എ.വി സുനിൽ നാഥ്, എ. ഫസലുദീൻ, കെ.എസ്.എസ്.ഐ.എ ട്രഷറർ ബി.ജയകൃഷ്ണൻ, കെ.എസ്.എസ്.ഐ.എ ജോയിൻ്റ് സെക്രട്ടറി എം.എം മുജീബ് റഹ്മാൻ, ഐ.ഐ.ഐ. ഇ. സിഇഒ സിജി നായർ, കെ.എസ്.എസ്.ഐ.എ മുൻ സംസ്ഥാന പ്രസിഡന്റ് ദാമോദർ അവനൂർ, കെ.എസ്.എസ്.ഐ.എ ന്യൂസ് ചീഫ് എഡിറ്റർ എസ്. സലീം എന്നിവർ സമാപനസമ്മേളത്തിൽ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെന്നിത്തല വാഴക്കൂട്ടംകടവ് വടക്കുഭാഗത്ത് നീർനായ ആക്രമണം

0
ആലപ്പുഴ: ചെന്നിത്തല വാഴക്കൂട്ടംകടവ് വടക്കുഭാഗത്ത് നീർനായ ആക്രമണം. അച്ചൻകോവിലാറിന്റെ കൈവഴിയായ പുത്തനാറിലാണ്...

പ്രണബ്​ മുഖർജിയുടെ മകൻ​ അഭിജിത്​ മുഖർജി വീണ്ടും കോൺഗ്രസിൽ

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പ്രണബ്​ മുഖർജിയുടെ മകനും മുൻ...

പുതിയ ആദായ നികുതി ബിൽ നാളെ പാർലമെൻ്റിൽ അവതരിപിക്കും

0
പുതിയ ആദായ നികുതി ബിൽ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ നാളെ...

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശം

0
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചതായി ഭീഷണി...