ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസിത ഭാരതമെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുകയാണെന്ന് ബിജെപി ദേശീയ വക്താവ് ആർ കേശവൻ. ഭാരതത്തിന്റെ സംസ്‌കാരത്തിലധിഷ്ഠിതമായ വികസനപ്രവർത്തനങ്ങൾക്കാണ് പ്രധാനമന്ത്രി ഊന്നൽ നൽകുന്നതെന്നും പാരമ്പര്യവുമായി ജനങ്ങളെ വീണ്ടും ബന്ധിപ്പിക്കുന്നതിന് ഇതിലൂടെ സാധ്യമാകുന്നുവെന്നും കേശവൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ന് ഭാരതത്തെ മറ്റ് രാജ്യങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ഭാരതീയ സംസ്‌കാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും ആഗോളതലങ്ങളിൽ നിന്ന് വളരെയധികം ബഹുമാനവും ആദരവുമാണ് ലഭിക്കുന്നത്. ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരങ്ങളും ഓർമ്മപ്പെടുത്തുന്ന വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. സി ആർ കേശവൻ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.