വാഷിങ്ടൺ: 2019-ൽ ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസെസിന്റെ ഇരകളായ രാജ്യങ്ങളിൽ ഇന്ത്യ രണ്ടാംസ്ഥാനത്താണെന്ന് കോടതി രേഖ. പെഗാസെസസ് കേസുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് യുഎസ് കോടതിയിൽ ഫയൽ ചെയ്തതാണിത്. 51 രാജ്യങ്ങളിലായി പെഗാസെസിന്റെ ഇരകളായത് 1223 പേരാണ്. അതിൽ 100 പേർ ഇന്ത്യക്കാരാണെന്ന് രേഖ പറയുന്നു. ഈ മാസം നാലിനാണ് രേഖ പുറത്തുവന്നത്. ഇതുസംബന്ധിച്ച് പെഗാസെസ് പ്രതികരിച്ചിട്ടില്ല. വാട്‌സാപ്പിലൂടെ പെഗാസെസ് നിരീക്ഷിച്ച ആളുകൾ ഏറ്റവും കൂടുതലുള്ളത് മെക്സിക്കോയിലാണ്; 456 പേർ. ബഹ്‌റൈനാണ് മൂന്നാം സ്ഥാനത്ത്(82). പാകിസ്താൻ(58), ഇൻഡൊനീഷ്യ(54), ഇസ്രയേൽ(51) എന്നീ രാജ്യങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ. സ്പെയിൻ(12), നെതർലൻഡ്‌സ്(11), ഹംഗറി(8), ഫ്രാൻസ്(7), ബ്രിട്ടൻ(2) യുഎസ്(1) എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങളിൽ ഇരയാക്കപ്പെട്ടവരുടെ എണ്ണം.
വികസ്വരരാജ്യങ്ങളിലെ ആളുകളെ നിരീക്ഷിക്കാനാണ് പെഗാസെസ് കൂടുതൽ ഉപയോഗപ്പെടുത്തിയതെന്ന് കണക്ക് സൂചിപ്പിക്കുന്നു. 2019-ലാണ് പെഗാസെസ് വിവാദം കത്തിപ്പടർന്നത്. പെഗാസെസ് ചാരസോഫ്‍റ്റ്‍വേർ വാട്‌സാപ്പ് വഴി പ്രചരിപ്പിച്ച് സാമൂഹികപ്രവർത്തകർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ തുടങ്ങിയ 1400-ഓളം പേരെ രഹസ്യമായി നിരീക്ഷിച്ചെന്നായിരുന്നു ആരോപണം. തുടർന്ന് പെഗാസെസ് നിർമാതാക്കളായ ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പിന്റെ പേരിൽ വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ പരാതി നൽകി. 2024-ൽ എൻഎസ്ഒ ഗ്രൂപ്പിനെതിരായി യുഎസ് ജില്ലാക്കോടതി വിധിപുറപ്പെടുവിച്ചെങ്കിലും മെറ്റയ്ക്ക് എൻഎസ്ഒ എത്ര നഷ്ടപരിഹാരം നൽകണമെന്നകാര്യത്തിൽ വിധിവന്നിട്ടില്ല. തങ്ങളുടെ ഉപഭോക്താക്കൾ ഭരണകൂടങ്ങളും സർക്കാർ ഏജൻസികളും മാത്രമാണെന്നാണ് എൻഎസ്ഒ ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്.
ഇതോടെ പെഗാസെസ് ഉപയോഗപ്പെടുത്തിയത് സർക്കാരുകളാണെന്ന ആരോപണം ശക്തമായി. ഇന്ത്യൻ സർക്കാരിനെതിരേയും ആരോപണമുയർന്നു. ആരോപണത്തെക്കുറിച്ചന്വേഷിക്കാൻ 2021-ൽ സുപ്രീംകോടതി സാങ്കേതികവിദഗ്ധരുടെ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാൽ, ആരോപണത്തെ സാധൂകരിക്കുംവിധമുള്ള തെളിവുകളില്ലെന്ന് കമ്മിറ്റി 2022-ൽ റിപ്പോർട്ടുനൽകി. പക്ഷേ, കേന്ദ്രസർക്കാർ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. 2021-ൽ മൂന്നൂറിലേറെ ഇന്ത്യൻ മൊബൈൽ നമ്പറുകൾ പെഗാസെസ് ആക്രമണത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. മോദി സർക്കാരിലെ രണ്ട് മന്ത്രിമാരും പ്രതിപക്ഷനേതാക്കളും വ്യവസായികളും അതിൽപ്പെട്ടിരുന്നു. ഉപയോക്താവ് ലിങ്കിൽ ക്ലിക്ക് ചെയ്യാതെപോലും സ്മാർട്ട്‌ഫോണുകളെ ബാധിക്കാൻ ശേഷിയുണ്ടെന്നതാണ് പെഗാസെസിന്റെ പ്രത്യേകത.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.