ന്യൂഡല്‍ഹി : രാജ്യത്ത് പുതിയതായി 39,742 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറില്‍ രോഗം ബാധിച്ച് 535 പേര്‍കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ 4,08,212 പേരുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 4,20,551 ആയി. ഇന്നലെ മാത്രം 39,972 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 43,31,50,864 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി.
ആകെ കേസുകളുടെ 1.30% മാത്രമാണ് നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 2.24% ആണ്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.31% ആണ്. തുടര്‍ച്ചയായി 34ാം ദിവസമാണ് ടി.പി.ആര്‍ 3 ശതമാനത്തിലും താഴെ നില്‍ക്കുന്നത്. ആകെ 45.62 കോടി പരിശോധനകള്‍ നടത്തി.