Wednesday, July 3, 2024 8:45 am

രാജ്യത്ത് 11,106 പേർക്ക് കോവിഡ് – രോഗമുക്തർ 12,789 ; മരണം 459

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി 11,106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12,789 പേര്‍ സുഖം പ്രാപിച്ചതോടെ കോവിഡ് മുക്തരുടെ എണ്ണം 3,38,97,921 ആയി. 459 പേരാണ് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 4,65,082. രാജ്യത്തു നിലവില്‍ 1,26,620 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 0.37 ശതമാനം. 2020 മാര്‍ച്ചിനുശേഷം കേസുകൾ ഇത്രയും കുറയുന്നത് ഇത് ആദ്യമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,38,699 പരിശോധനകള്‍ നടത്തി. ആകെ 62.93 കോടിയിലേറെ (62,93,87,540) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. ദേശീയ രോഗമുക്തി നിരക്ക് 98.28% ആണ്. തുടര്‍ച്ചയായ 145-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

മരണനിരക്ക് കുറയാത്തത് ആശങ്കയാണ്. 0.92 ശതമാനം മാത്രമാണ് പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.98 ശതമാനമാണ്. വാക്സീനേഷനുകളുടെ എണ്ണം 115.23 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 72.94 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍ ആണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എകെജി സെന്റർ ആക്രമണക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

0
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മുൻ...

തിരുവല്ലയിൽ സര്‍ക്കാര്‍ ഓഫീസിൽ റീൽസ് ചിത്രീകരിച്ചു : ഉദ്യോഗസ്ഥര്‍ക്ക് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി

0
പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് ...

ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതി ; കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

0
പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പി ക്ലിനിക് ഉടമയെ...

ബസിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറി ; വനം വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

0
മലപ്പുറം: ബസിൽനിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ...