രാജ്യത്ത് 11,106 പേർക്ക് കോവിഡ് – രോഗമുക്തർ 12,789 ; മരണം 459

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി 11,106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12,789 പേര്‍ സുഖം പ്രാപിച്ചതോടെ കോവിഡ് മുക്തരുടെ എണ്ണം 3,38,97,921 ആയി. 459 പേരാണ് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 4,65,082. രാജ്യത്തു നിലവില്‍ 1,26,620 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 0.37 ശതമാനം. 2020 മാര്‍ച്ചിനുശേഷം കേസുകൾ ഇത്രയും കുറയുന്നത് ഇത് ആദ്യമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,38,699 പരിശോധനകള്‍ നടത്തി. ആകെ 62.93 കോടിയിലേറെ (62,93,87,540) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. ദേശീയ രോഗമുക്തി നിരക്ക് 98.28% ആണ്. തുടര്‍ച്ചയായ 145-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

മരണനിരക്ക് കുറയാത്തത് ആശങ്കയാണ്. 0.92 ശതമാനം മാത്രമാണ് പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.98 ശതമാനമാണ്. വാക്സീനേഷനുകളുടെ എണ്ണം 115.23 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 72.94 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍ ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ...

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...