രാജ്യം ഇന്ന് ലോക്ക്ഡൗൺ 3.0 – ലേക്ക് ; തീവ്ര മേഖലകളിൽ കേന്ദ്ര സംഘം എത്തും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്തെ കൊവിഡ് കേസുകൾ നാൽപതിനായിരം കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം കുത്തനെ കൂടി. ഈ രണ്ട് സാഹചര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യ ലോക്ക്ഡൗണിന്റെ  മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നിൽക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക. രോഗബാധയുള്ള മേഖലകൾ അടച്ചിടുകയും മറ്റിടങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ് നിയന്ത്രണങ്ങൾ കൂടുതലും.

രോഗബാധ കൂടുതൽ ഉള്ള മേഖലകളിലേക്ക് കൂടുതൽ കേന്ദ്ര സംഘങ്ങൾ ഇന്ന് എത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം നിരീക്ഷണത്തിന് എത്തുക. രാജ്യത്ത് വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്കും ഇന്ന് തുടക്കമാകും. ലോക്ഡൗണിന് മുമ്പ് കുടുങ്ങിപ്പോയവരെ മാത്രമാണ് മടക്കി എത്തിക്കേണ്ടത് എന്ന് കേന്ദ്രം ഇന്നലെ വിശദീകരിച്ചിരുന്നു.

മൂന്നാംഘട്ട ലോക്ക്ഡൗണില്‍ ഇളവുകളോടൊപ്പം രാജ്യം എങ്ങനെ കൊവിഡെന്ന മഹാമാരിയെ പിടിച്ചുകെട്ടുമെന്നത് നിർണായകമാണ്. നിലവിൽ കർശനമായ ലോക്ക്ഡൗണിന്റെ  അടിസ്ഥാനത്തിലാണ് രാജ്യം കൊവിഡിനെ നേരിട്ടത്. എന്നാൽ ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നിലപാടോടെ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ രോഗവ്യാപനം എങ്ങനെ സംഭവിക്കുന്നു എന്നത് രാജ്യത്തിന്റെ  ഭാവിയെത്തന്നെ നിർണയിക്കുന്നതാണ്.

റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലായാണ് രാജ്യത്തെ വേർതിരിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവു നൽകുന്ന തരത്തിലാണ് മേഖലകളെ തിരിച്ചിരിക്കുന്നത്. ഇതിൽ ശ്രദ്ധേയമായ ഒരു കാര്യം രാജ്യത്തെ മൂന്നിൽ രണ്ട് ജനസംഖ്യയും നിലവിൽ ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് എന്നതാണ്. ഇവിടെയെല്ലാം താരതമ്യേന ഇളവുകൾ നൽകുമ്പോൾ രോഗവ്യാപനം കുറച്ചു കൊണ്ടുവരിക കൂടി ചെയ്യുകയെന്ന സങ്കീർണമായ ദൗത്യമാണ് രാജ്യത്തെ ഭരണസംവിധാനത്തിനും ജനങ്ങൾക്കും മുന്നിലുള്ളത്. അതേസമയം രാജ്യത്തെ തൊഴിൽ മേഖലകളിൽ പ്രധാനപ്പെട്ടതെല്ലാം സ്ഥിതി ചെയ്യുന്ന മെട്രോ നഗരങ്ങളിൽ ഇപ്പോഴും റെഡ് സോണുകളിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...