അതിർത്തി ലംഘിച്ചതിന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ചു കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്കു കൈമാറി. തിങ്കളാഴ്ച രാവിലെ പത്തിനാണ് രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഇയാളെ അതിർത്തി താവളമായ ചുഷൂൽ- മോൾഡോ മേഖലയിൽ വച്ചു കൈമാറിയത്.

ശനിയാഴ്ചയാണ് ഇയാൾ ഇന്ത്യൻ മേഖലയിലേക്ക് കടന്നത്. കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണു കരസേന വിട്ടയച്ചത്. മാസങ്ങൾക്കു മുൻപ് പാംഗോങ്ങിൽ ചൈന കടന്നുകയറാൻ ശ്രമിച്ച മേഖലയിലാണു സൈനികൻ കടന്നുകയറാൻ ശ്രമിച്ചത്. ഇവിടെ ഇരുരാജ്യങ്ങൾക്കും ശക്തമായ സൈനികസാന്നിധ്യമുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൈന നിയന്ത്രണരേഖ ലംഘിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...