പാകിസ്ഥാൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത കാരണം 65 വർഷം പഴക്കമുള്ള കരാർ ഉപേക്ഷിക്കപ്പെട്ടുവെന്ന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച സിന്ധു നദീജല കരാറിനെക്കുറിച്ചുള്ള പാക് പ്രതിനിധിയുടെ പരാമർശങ്ങൾക്കെതിരെയാണ് ഇന്ത്യ രം​ഗത്തെത്തിയത്. പാകിസ്ഥാൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത കാരണം 65 വർഷം പഴക്കമുള്ള കരാർ ഉപേക്ഷിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് പറഞ്ഞു.

ജലം ജീവനാണ്, യുദ്ധായുധമല്ല എന്ന് പറഞ്ഞ പാകിസ്ഥാൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ കരാർ വിഷയം ഉന്നയിച്ചതിന് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം. 1960-ൽ ഒപ്പുവെച്ച കരാർ ഏപ്രിൽ 23-ന് ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു, പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു ഇന്ത്യയുടെ നടപടി. ഭീകരാക്രമണവുമായി അതിർത്തി കടന്നുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യ നടപടി സ്വീകരിച്ചത്. നദീതീര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേബിൾ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി ; മരണാനന്തരം അഞ്ചു പേർക്ക് പുതുജീവനേകി ശിവകുമാർ

0
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി...

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

0
കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര...

ഡൽഹിയിൽ അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...