ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം എന്ന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം എന്ന് ഇന്ത്യ. കടലിടുക്കിലെ പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും ചർച്ച ചെയ്തു. അതേസമയം, ജിസിസിയിൽ നിന്നുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ് വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കിയിട്ടില്ലെന്ന് ഇറാനും അറിയിച്ചു. ഇന്ത്യയിൽ നിന്ന് 20000 കിലോ മരുന്ന് കൂടി ഇറാൻ എംബസി അയച്ചു. ഇറാനുമേൽ അമേരിക്ക സമുദ്ര ഉപരോധം തുടങ്ങി. ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളും തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനിയൻ തുറമുഖങ്ങൾക്ക് ഭീഷണിയുണ്ടായാൽ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല എന്ന് ഇറാനിയൻ സൈനിക വക്താവ് പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കൻ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ ഉപരോധം.

അതേസമയം, ലിയോ മാർപാപ്പക്കെതിരെ നടത്തിയ കടുത്ത പരാമർശങ്ങളിൽ താൻ മാപ്പ് പറയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ യുദ്ധത്തിനെതിരെ സംസാരിച്ച മാർപാപ്പയാണ് തെറ്റു ചെയ്തതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ട്രംപിന്റെ പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...