ഗാസ സിറ്റി: സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ. വെടി നിർത്തലിനും മാനുഷിക സഹായങ്ങൾക്ക് വേണ്ടിയും ഇന്ത്യ ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മൂന്നാമതും പ്രധാനമന്ത്രിയയതിന് പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് അയച്ച കത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നത്. ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഇന്ത്യക്ക് ബൃഹത്തായ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് മുസ്തഫ കത്തിൽ കുറിക്കുന്നു. ആഗോള നേതാവെന്ന നിലയിലും മനുഷ്യാവകാശങ്ങളെയും സമാധാനത്തെയും വിലമതിക്കുന്ന രാഷ്‌ട്രമെന്ന നിലയിലും ഗാസയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കാൻ ഭാരതത്തിന് സാധിക്കും. ഗാസയിലെ ജനങ്ങളെ സഹായിക്കണമെന്നും ഉടനടി വെടിനിർത്തലിന് നയതന്ത്രപരമായി ഇടപെടണമെന്നും പലസ്തീൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.