ഡല്‍ഹി : ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖമനേയി. ഡല്‍ഹിയില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ ലോകത്താകമാനമുള്ള മുസ്ലീങ്ങളുടെ ഹൃദയം വേദനിപ്പിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടാതിരിക്കണമെങ്കില്‍ ഹിന്ദു തീവ്രവാദികളുടെയും അവരുടെ പാര്‍ട്ടിയെയും ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്തിക്കണമെന്നും മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഖമയേനി മുന്നറിയിപ്പ് നല്‍കി. #IndianMuslimsInDanger എന്ന ഹാഷ്ടാഗിലാണ് ഖമയേനി ട്വീറ്റ് ചെയ്തത്. നേരത്തെ ഡല്‍ഹി കലാപത്തില്‍ പ്രതിഷേധവുമായി തുര്‍ക്കി പ്രസിഡന്‍റ് ത്വയിബ് എര്‍ദോഗാനും രംഗത്തെത്തിയിരുന്നു.
ഇറാന്‍ നേതാവിന്‍റെ പ്രസ്താവനക്ക് ഇന്ത്യ മറുപടി നല്‍കിയിട്ടില്ല. പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് നടന്ന സമരങ്ങള്‍ക്കിടെയാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മൊത്തം 42 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറുകണത്തിന് വീടുകളും വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്.