മാധ്യമ സ്വാതന്ത്ര്യം : നാണംകെട്ട് ഇന്ത്യ, 161ാം റാങ്കിലേക്ക് കൂപ്പുകുത്തി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 161ാം റാങ്കിലേക്ക് കൂപ്പുകുത്തി ഇന്ത്യ. നൂറ്റിയെണ്‍പത് രാജ്യങ്ങളുടെ പട്ടികയില്‍ നൂറ്റി അറുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം നൂറ്റിയമ്പതാം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനൊന്ന് സ്ഥാനങ്ങളാണ് താഴേക്ക് ഇറങ്ങിയത്. ആഗോള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യ പിന്നോട്ട് പോയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ ഏറ്റവും ഗുരുതരമായ 31 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്.

നോര്‍വേ, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ പത്രസ്വാതന്ത്ര്യത്തില്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും പാക്കിസ്ഥാനും ഇന്ത്യയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ്. കഴിഞ്ഞ വര്‍ഷം 157-ാം സ്ഥാനത്തായിരുന്ന പാകിസ്ഥാന്‍ 150-ാം സ്ഥാനത്താണ്. ശ്രീലങ്കയും സൂചികയില്‍ കാര്യമായ പുരോഗതി കൈവരിച്ചു. 2022-ലെ 146-ല്‍ നിന്ന് ഈ വര്‍ഷം 135 -ാം സ്ഥാനത്തെത്താന്‍ ശ്രീലങ്കക്ക് കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...