Sunday, May 5, 2024 7:34 pm

കോവിഡിന്റെ ഉദ്ഭവം കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൊറോണ വൈറസിന്റെ ഉദ്ഭവം കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തുടരന്വേഷണം നടത്തണമെന്ന ആവശ്യത്തെ ഇന്ത്യയും പിന്തുണച്ചു. വൈറസ് പടർന്നതു ചൈനയിലെ ലാബിൽ നിന്നാണോ വുഹാനിലെ മത്സ്യ മാർക്കറ്റിൽ നിന്നാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.

കോവിഡിന്റെ ഉദ്ഭവം കണ്ടെത്താനുള്ള അന്വേഷണങ്ങൾ യുഎസ് ഇന്റലിജൻസ് ഏജൻസികൾ ഊർജിതമാക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചതിനു പിന്നാലെയാണ് ഇന്ത്യ നിലപാടറിയിച്ചത്. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന നേരത്തേ നടത്തിയ അന്വേഷണം ആദ്യ പടിയാണ്. വ്യക്തമായ നിഗമനത്തിലേക്ക് എത്താൻ അടുത്ത ഘട്ട പഠനം ആവശ്യമാണ്’– വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം ആദ്യം ചൈനീസ് ശാസ്ത്രജ്ഞരുമായി ചേർന്നു ഡബ്ല്യുഎച്ച്ഒ നടത്തിയ സംയുക്ത പ്രസ്താവനയിൽ വൈറസ് ബാധിതരായ വവ്വാലുകളിൽനിന്നാവാം കോവിഡ് മനുഷ്യരിലേക്കു പടർന്നതെന്ന നിഗമനത്തെയാണു പിന്തുണച്ചത്. ഇക്കാര്യത്തിൽ തുടരന്വേഷണം ആവശ്യമാണെന്നും സൂചിപ്പിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏഴംകുളം സ്വദേശിയായ യുവാവിനെ കാപ്പനിയമപ്രകാരം ജയിലിലടച്ചു

0
പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയുമായ...

ക്രിസ്തുദേവന്റെ സന്ദേശങ്ങൾ മനുഷ്യരാശിക്ക് പുതു ജീവൻ നൽകുന്നു : ഡെപ്യൂട്ടി സ്പീക്കർ

0
പന്തളം: ക്രിസ്തുദേവന്റെ സന്ദേശങ്ങൾ മനുഷ്യരാശിക്ക് പുതു ജീവൻ നൽകുന്നവയാണ് എന്ന് ഡെപ്യൂട്ടി...

ഡ്രൈവിംഗിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു ; യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആർടിസിയും പോലീസും

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകിയ കെഎസ്ആർടിസി ഡ്രൈവർ...

പോലീസുകാർക്ക് മേൽ സിപിഐഎം സമ്മർദ്ദം ; എഎസ്ഐ വിജയന്റെ ആത്മഹത്യയിൽ കെ എം ഷാജി

0
കാസർ​ഗോഡ് : കാസർ​ഗോഡ് ബേഡകം സ്റ്റേഷനിലെ എ എസ് ഐ വിജയന്റെ...