നിസാമാബാദ്: വിവാഹ ചടങ്ങില്‍ പങ്കെടുത്ത 87 അതിഥികള്‍ക്ക് കോവിഡ്. തെലങ്കാനയില്‍ നിസാമാബാദ് ജില്ലയിലെ ഹന്‍മജിപേട്ട് ഗ്രാമത്തിലാണ് സംഭവം. 370 പേര്‍ വിവാഹത്തില്‍ പങ്കെടുത്തതായാണ് വിവരം. കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗബാധിതരെയെല്ലാം വീട്ടുനിരീക്ഷണത്തിലാക്കി. ഗ്രാമത്തില്‍ ഒരു ഐസൊലേഷന്‍ സെന്‍റര്‍ സജ്ജമാക്കുകയും ചെയ്തു. രോഗികളുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സമീപത്തെ ഗ്രാമമായ സിദ്ധപുരില്‍ നിന്നും നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. നിരവധി പേരെ നിസാമാബാദിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച തെലങ്കാനയില്‍ 1097 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.