ആ​ദ്യ ദീ​ര്‍ഘ​ദൂ​ര ആ​ണ​വ ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് ഇന്ത്യൻ നാ​വി​ക​സേ​ന

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍ഹി : ആ​ദ്യ ദീ​ര്‍ഘ​ദൂ​ര ആ​ണ​വ ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് ഇന്ത്യൻ നാ​വി​ക​സേ​ന. പു​തി​യ ആ​ണ​വ അ​ന്ത​ര്‍വാ​ഹി​നി ഐ.​എ​ന്‍.​എ​സ് അ​രി​ഘ​ട്ടി​ല്‍ നി​ന്നാണ് പരീക്ഷണം നടന്നത്. 3500 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി ല​ഭി​ക്കു​ന്ന കെ-​നാ​ല് ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ ആ​ണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നിന്നും ബു​ധ​നാ​ഴ്ച പ​രീ​ക്ഷി​ച്ച​ത്. മു​മ്പ് ആ​റു​ത​വ​ണ പ​രീ​ക്ഷ​ണം ന​ട​ത്തി​യ മി​സൈ​ൽ ഇ​താ​ദ്യ​മാ​യാ​ണ് അ​ന്ത​ർ​വാ​ഹി​നി​യി​ൽ നി​ന്ന് പ​രീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ ക​ര​യി​ൽ നി​ന്നും വെ​ള്ള​ത്തി​ൽ നി​ന്നും വാ​യു​വി​ൽ നി​ന്നും ദീ​ർ​ഘ​ദൂ​ര​ത്തേ​ക്ക് ആ​ണ​വ മി​സൈ​ലു​ക​ൾ തൊ​ടു​ക്കാ​നു​ള്ള ശേ​ഷി രാ​ജ്യ​ത്തി​ന് സ്വ​ന്ത​മാ​യി. നിലവിൽ ഇന്ത്യ​ൻ നാ​വി​ക​സേ​ന​ക്ക് ര​ണ്ട് ആ​ണ​വ അ​ന്ത​ർ​വാ​ഹി​നി​ക​ളാ​ണു​ള്ള​ത്, ഐ.​എ​ന്‍.​എ​സ് അ​രി​ഹ​ന്തും ഐ.​എ​ന്‍.​എ​സ് അ​രി​ഘ​ട്ടും. ഇ​ത്ത​രം അ​ന്ത​ര്‍വാ​ഹി​നി​ക​ളി​ല്‍നി​ന്ന് തൊ​ടു​ത്തു​വി​ടാ​വു​ന്ന രീ​തി​യി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ​താ​ണ് കെ.​ഫോ​ര്‍ ബാ​ലി​സ്റ്റി​ക് മി​സൈ​ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഡി​ഫ​ന്‍സ് റി​സ​ര്‍ച് ആ​ന്‍ഡ് ഡ​വ​ല​പ്‌​മെ​ന്റ് ഓ​ര്‍ഗ​നൈ​സേ​ഷ​നാ​ണ് (ഡി.​ആ​ര്‍.​ഡി.​ഒ) ഈ മി​സൈ​ൽ വി​ക​സി​പ്പി​ച്ച​ത്. കെ-15 ​ബാ​ലി​സ്റ്റി​ക് മി​സൈ​ലി​ന് 750 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ദൂ​ര​പ​രി​ധി. അതേസമയം 5,000 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി പ്ര​തീ​ക്ഷി​ക്കു​ന്ന ആ​ണ​വ ബാ​ലി​സ്റ്റി​ക് മി​സൈ​ലാ​യ കെ- ​അ​ഞ്ച് പ​രീ​ക്ഷ​ണ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....