ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിക്കുന്നതിന്റെ പ്രതിഫലനമാണ് കരാറെന്ന് ഇക്കാര്യം അറിയിച്ച് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. കരാറിന്റെ കൂടുതൽ വിവരങ്ങളോ എത്ര മിസൈലുകൾ വാങ്ങുമെന്നോ ചെലവ് എത്രയെന്നോ സംബന്ധിച്ച കാര്യങ്ങൾ പുറത്തുവന്നിട്ടില്ല. അമേരിക്കൻ വിദേശ സൈനിക വ്യാപാരനടപടിയിലൂടെ ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യൻ കരസേന ലെറ്റർ ഓഫ് ഓഫർ ആൻഡ് അക്‌സപ്റ്റൻസ് (എൽ.ഒ.എ) ഒപ്പുവെച്ചതിനെ തങ്ങൾ സ്വാഗതംചെയ്യുന്നുവെന്നുമാത്രമാണ് യു.എസ്. അറിയിച്ചിരിക്കുന്നത്. ആധുനിക മധ്യദൂര ഫയർ ആൻഡ് ഫൊർഗെറ്റ് ടാങ്ക് വേധ ഗൈഡഡ് മിസൈലാണ് ജാവലിൻ. ആർ.ടി.എക്‌സും ലോക്ക്ഹീഡ് മാർട്ടിനും ചേർന്നുള്ള സംയുക്ത സംരംഭമാണ് ജാവലിൻ നിർമിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































