അമേരിക്കയിൽനിന്ന്‌ 300 കോടി ഡോളറിന്റെ സായുധ ഡ്രോണുകൾ വാങ്ങും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അമേരിക്കയിൽനിന്ന്‌ 300 കോടി ഡോളറിന്റെ (ഏകദേശം 2189 കോടി രൂപയുടെ) 30 സായുധ ഡ്രോണുകൾ ഇന്ത്യ വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്. പാകിസ്താന്റെയും ചൈനയുടെയും ഭാഗത്തുനിന്നുള്ള വെല്ലുവിളികൾ നേരിടുന്നതിനായി കരയിലും കടലിലും പ്രതിരോധം ശക്തമാക്കാനാണിത്. സാൻ ഡീഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ അറ്റോമിക്സിൽനിന്ന്‌ എം.ക്യു-9ബി പ്രിഡേറ്റർ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യൻ മഹാമുദ്രത്തിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ചൈനയുടെ സ്വാധീനത്തെ നേരിടാൻ അമേരിക്കയുടെ പ്രതിരോധതന്ത്ര പങ്കാളിയായി ഇന്ത്യ ഉയർന്നുവരുന്നതിന്റെ സൂചനകൂടിയാണിതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1700 കിലോഗ്രാം ഭാരം വഹിച്ച് 48 മണിക്കൂർ തുടർച്ചയായി പറക്കാനാകുമെന്നതാണ് എം.ക്യു.-9ബി ഡ്രോണുകളുടെ പ്രത്യേകത. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്ത് ചൈനീസ് യുദ്ധക്കപ്പലുകളെയും ഹിമാലയത്തിലെ ഇന്ത്യ-പാക് സംഘർഷാതിർത്തിയും നിരീക്ഷിക്കാനാണ് ഡ്രോണുകൾ ഉപയോഗിക്കുക.
അതേസമയം ഇന്ത്യൻ പ്രതിരോധ മന്ത്രാലയമോ ജനറൽ അറ്റോമിക്സോ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസറ്റിൻ മാർച്ചിൽ ഇന്ത്യ സന്ദർശിക്കുമെന്നും യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...