ഡൽഹി: ടെസ്റ്റ് പരമ്പരയിലെ നേട്ടത്തിന് പിന്നാലെ ബംഗ്ലദേശിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യ നാളെയിറങ്ങും. ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തില്‍ നിലവിൽ ഏഴ് വിക്കറ്റ് വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇനി ഇറങ്ങുക. മത്സരം തുടങ്ങുക ഡൽഹി അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴിനാണ്. ആദ്യ മത്സരത്തില്‍ പൊരുതാതെ കീഴടങ്ങിയതിന്‍റെ നാണക്കേട് മായ്ക്കുന്നതിനൊപ്പം പരമ്പരയില്‍ ഒപ്പമെത്താനുമാണ് ബംഗ്ലാദേശ് ഇറങ്ങുന്നതെങ്കില്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം ടി20 പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാറിന് കീഴില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ(3-0ന്) തൂത്തുവാരിയിരുന്നു. മുന്‍നിര താരങ്ങളായ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയവർ ഇല്ലാതിരുന്നിട്ടും ഇന്ത്യൻ കരുത്തിനെ വെല്ലുവിളിക്കാന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നില്ല. നാളെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ അതുകൊണ്ടുതന്നെ മികച്ച പോരാട്ടമെങ്കിലും കാഴ്ചവെക്കാനാകും ബംഗ്ലാദേശിന്‍റെ ശ്രമം. മലയാളി താരം സഞ്ജു സാംസണും നാളെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ഏറെ അനിവാര്യമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1