ഡോക്ടറെ ബലാത്സംഗ ചെയ്ത കൊലപ്പെടുത്തിയ കേസ് ; രാജ്യവ്യാപകമായി നിരാഹാര സമരം നടത്തും , ഡോക്‌ടേഴ്‌സ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ആ​ർ.​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​നി​ത ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി നിരാഹാര സമരം പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒമ്പതിന് ഡോക്ടർ കൊല്ലപ്പെട്ടതിന് ശേഷം സംസ്ഥാന വ്യാപകമായി തുടങ്ങിയ സമരം കാരണം ആശുപത്രി പ്രവർത്തനം പലതും സ്തംഭിച്ചിരുന്നു. സുരക്ഷിതത്വം സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വീണ്ടും സമരത്തിനിറങ്ങിയത്.

ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് 42 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് സെപ്റ്റംബർ 21 മുതൽ ഡോക്ടർമാർ ഭാഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നു. ആഴ്ചകളായി പണിമുടക്കുന്ന ജൂനിയർ ഡോക്ടർമാരുടെ അവസ്ഥക്ക് ഇനിയെങ്കിലും പരിഹാരം ഉണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് നിരാഹാര സമരം നടത്തുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി. ന്യായമായ ചികിത്സക്കും മെച്ചപ്പെട്ട സാഹചര്യങ്ങൾക്കുമുള്ള പോരാട്ടത്തിൽ മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിൽ ഐക്യം ഉയർത്തിക്കാട്ടുന്നതിനായി രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവർത്തകരോട് സമരത്തിൽ പങ്കെടുക്കാനും ഡോക്‌ടേഴ്‌സ് അസോസിയേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...