തിരുവനന്തപുരം: ഇന്ത്യാ ടുഡേ സീനിയര്‍ ഫോട്ടോഗ്രാഫറായിരുന്ന സി ശങ്കര്‍ അന്തരിച്ചു. 62 വയസായിരുന്നു. ചവറ മുല്ലശ്ശേരി കുടുംബാംഗമാണ്. ഏതാനം ദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ശ്രീലത കെ എസ്. മക്കള്‍: ഗോകുല്‍ എസ്. ശങ്കര്‍, ഗൗതം എസ്. ശങ്കര്‍. സംസ്‌കാരം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ . രാവിലെ 11.30ന് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെച്ചു.
സി. ശങ്കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ന്യൂസ് ഫോട്ടോഗ്രാഫി മേഖലയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ശങ്കര്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
സി. ശങ്കറിന്റെ മരണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ അനുശോചിച്ചു. മികച്ച ഫോട്ടോഗ്രാഫറും നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്നയാളുമായിരുന്നു ശങ്കറെന്ന് അദ്ദേഹം പറഞ്ഞു. ശങ്കറിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന്‍ അറിയിച്ചു.