ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാർ ഭാവി മുൻനിർത്തി. ഇന്നത്തെ ദിനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്നും 18% മാത്രമാക്കി കുറച്ചു. അത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ്. സംയുക്ത പ്രസ്താവന പ്രതീക്ഷ നൽകുന്നത്. കർഷക താല്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സുഗന്ധദ്രവ്യങ്ങൾ, ചായ, കാപ്പി കൊപ്ര, വെളിച്ചെണ്ണ, അടക്ക, കശുവണ്ടി, പഴം, പേരക്ക, മാങ്ങ, കൈതച്ചക്ക, കൊക്കോ, സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയുടെ തീരുവ 50 ശതമാനത്തിൽ നിന്നും പൂജ്യമായി മാറും. വിമാനഭാഗങ്ങൾ, യന്ത്ര ഭാഗങ്ങൾ, ഫാർമസൂട്ടിക്കൽ, രത്നങ്ങൾ, പ്ലാറ്റിനം, കരകൗശല വസ്തുക്കൾ, ഉരുക്ക്, വിലകൂടിയ ലോഹങ്ങൾ, ധാതുക്കൾ , പ്രകൃതിദത്ത റബ്ബർ, എന്നിവയ്ക്കും തീരുവ പൂജ്യം ആകും. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന സ്മാർട്ട് ഫോണുകൾക്ക് സീറോ ഡ്യൂട്ടി. ഇന്ത്യയിൽ സംവേദനക്ഷമമായ വസ്തുക്കളെ കരാറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ജനിതകമാറ്റം വരുത്തിയ വസ്തുക്കൾ ഇന്ത്യയിൽ എത്തില്ല.പാലുൽപന്നങ്ങൾ, സോയാബീൻ മാംസം, അരി, പഞ്ചസാര, ഗോതമ്പ്, ബാജിറ റാഗി, ജോവർ, വസ്തുക്കളും ഇന്ത്യയിൽ ഇറക്കുമതി ചെയ്യില്ല.തേൻ, എത്തനോള്‍, പുകയില തുടങ്ങിയ വസ്തുക്കൾക്കും ഇളവുകൾ ഇല്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...