മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ നക്സലിസത്തിൽ നിന്ന് മുക്തി നേടും : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം നക്സലിസത്തിൽ നിന്ന് മുക്തി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ തേജ്പൂരിൽ സശാസ്ത്ര സീമ ബാലിന്റെ 60-ാമത് സ്ഥാപകദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം നക്സലിസത്തിൽ നിന്ന് പൂർണമായി മുക്തി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു’- ഷാ പറഞ്ഞു. നക്സലിസത്തിനെതിരായ പോരാട്ടത്തിൽ എസ്എസ്ബിയുടെ ധീരതയെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സിആർപിഎഫിനും ബിഎസ്എഫിനും ഒപ്പം നക്സൽ പ്രസ്ഥാനത്തെ തുടച്ചുനീക്കാന്‍ എസ്എസ്ബിക്ക് കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു.

നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി സംരക്ഷിക്കുന്നതിനൊപ്പം ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ നക്സലൈറ്റുകൾക്കെതിരെ എസ്എസ്ബി പോരാടിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ നക്‌സൽ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ ധീരതയെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്-ഷാ പറഞ്ഞു. ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കെതിരെ പോരാടി നിരവധി എസ്എസ്ബി പ്രവര്‍ത്തകരാണ് ജീവന്‍ വെടിഞ്ഞിട്ടുള്ളത്. എസ്എസ്ബിയുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ സ്റ്റാമ്പുകള്‍ ഈ അവസരത്തില്‍ കേന്ദ്രം പുറത്തിറക്കിയതായും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...