Thursday, April 24, 2025 12:29 pm

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 90-ാം പിറന്നാള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 90-ാം പിറന്നാള്‍. വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും.രാജ്യത്തിന് ആകാശചിറകില്‍ സുരക്ഷ ഒരുക്കുന്ന ഇന്ത്യന്‍ വായുസേന ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.വ്യോമസേന ദിനാചരണങ്ങളുടെ ദേശിയ തലപരിപാടികള്‍ ഉത്തര്‍പ്രദേശീലെ സുഖ്‌ന തടാകത്തിലാണ് നടക്കുക.

ഒരു രാജ്യം എന്ന രീതിയില്‍ ആകാശ സുരക്ഷ ഒരുക്കുന്ന വ്യോമസേന ഇന്ത്യയുടെ അഭിമാനമാണ്. സുരക്ഷയുടെയും സംരക്ഷണത്തിന്റെയും തണല്‍ രാജ്യത്തിന് നല്‍കുന്ന വായുസേന 90 ആം പിറന്നാള്‍ ദിനത്തില്‍ ആധുനികതയുടെ പര്യായമായി മാറിയിരിക്കുന്നു. 1932 ഒക്ടോബര്‍ 8 ന് രൂപികരിയ്ക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേനയ്ക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നത് 6 ഓഫിസര്‍മാരും, 19 എയര്‍മാന്‍മാരും മാത്രമായിരുന്നു. 1933 ഏപ്രില്‍ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രന്‍ നിലവില്‍ വരുന്നത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ ഇവര്‍ വഹിച്ച ധീരമായ പങ്ക് കണക്കിലെടുത്ത് സേനയ്ക്ക് ‘റോയല്‍’ എന്ന ബഹുമതിപദം നല്‍കിയതോടെ, സേനയുടെ പേര് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നായി മാറി. സ്വാതന്ത്രാനന്തരം കണ്ട ഇന്ത്യപാക് യുദ്ധം, കൊടുംമഞ്ഞിലെ കൊടുംചതിക്ക് പകരം നല്‍കിയ കാര്‍ഗില്‍ യുദ്ധം അങ്ങനെ വായുസേന രാജ്യത്തിന് വിജയം സമ്മാനിച്ച പോരാട്ടങ്ങളേറെയുണ്ട്. ഒടുവില്‍ 2019 ബാലാകോട്ട് ആക്രമണത്തിലും എയര്‍ഫോഴ്സ് റോയല്‍ എയര്‍ഫോഴ്സ് തന്നെയായി.

90 -ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മറ്റ് എതൊരു രാജ്യത്തെക്കാളും എറെ പ്രായോഗിക അനുഭവങ്ങളും ആധുനിക വിമാനങ്ങളും ഇന്ത്യന്‍ വായുസേനയ്ക്ക് സ്വന്തമാണ്. റഫാല്‍ വിമാനങ്ങള്‍ കുടി കുട്ടിച്ചേര്‍ക്കപ്പെട്ടതോടെ എറെ സുശക്തമായിരിയ്ക്കുകയാണ് ഇന്ന് ഇന്ത്യന്‍ വ്യോമസേന.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈബ്രിഡ് കഞ്ചാവ് കേസ് ; അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്

0
ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍...

ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിർമ്മാതാക്കൾ തീരുമാനിച്ചിട്ടില്ല : ജി സുരേഷ് കുമാര്‍

0
തിരുവനന്തപുരം : നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അവസാന അവസരം നല്‍കുകയാണെന്ന്...

അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ

0
തിരുവനന്തപുരം : അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. കന്യാകുമാരി...

മെത്താംഫിറ്റമിനും കഞ്ചാവും കാറിൽ കടത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

0
കണ്ണൂർ : കണ്ണൂരിൽ മെത്താംഫിറ്റമിനും കഞ്ചാവും കാറിൽ കടത്താൻ ശ്രമിച്ച പ്രതിയെ...