Thursday, July 3, 2025 1:43 pm

പ്രവാസികൾ നേരിടുന്ന യാത്രാമുട്ട് അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ

For full experience, Download our mobile application:
Get it on Google Play

റിയാദ് : പ്രവാസികൾ നേരിടുന്ന യാത്ര സംബന്ധമായ ബുദ്ധിമുട്ട് സൗദി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദ് അറിയിച്ചു. മെഡിക്കൽ പ്രൊഫഷനലുകൾക്കു നേരിട്ട് സൗദിയിലേക്ക് വരാൻ കഴിയുന്നത് പോലെ യൂനിവേഴ്സിറ്റി അധ്യാപകർക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നൽകണമെന്ന് സൗദി ഗവൺമെന്റിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അത് ഉടൻ തന്നെ നടപ്പാകുമെന്നും അംബാസഡർ പറഞ്ഞു.

മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ സൗദി അറേബ്യയുമായി എയർ ബബിൾ കരാറിൽ ഏർപ്പെടണമെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്രാ നിരോധനം നീക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ തെക്കൻ അതിർത്തി പട്ടണമായ ജിസാനിൽ ദ്വിദിന സന്ദർശനത്തിന് എത്തിയ അംബാസഡർ ഇന്ത്യൻ സാമൂഹിക സംഘടനാ പ്രതികൾ ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.

അബാസഡർക്ക് ഒപ്പം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കോൺസുൽ ഹംന മറിയം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൂവർക്കും ജിസാൻ പ്രവാസി സമൂഹത്തിന്റെ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളായ ഖാലിദ് പട്ല, ഷമീർ അമ്പലപ്പാറ, ദേവൻ, മുഹമ്മദ് ഇസ്മായിൽ, അബ്ദുറഹ്‌മാൻ കുറ്റിക്കാട്ടിൽ, ഹസീന ബഷീർ, ഷീബ എബ്രഹാം എന്നിവർ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
മഞ്ചേശ്വരം : കാസർഗോഡ് മഞ്ചേശ്വരത്ത് കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ...

പറമ്പിക്കുളത്ത് നിന്ന് ​വിദ്യാർത്ഥിയെ കാണാതായതായി പരാതി

0
പറമ്പിക്കുളം : പറമ്പിക്കുളത്ത് നിന്ന് ​ഐ.ടി.ഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട്...

തിരുവൻവണ്ടൂർ പഞ്ചായത്തില്‍ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി

0
തിരുവൻവണ്ടൂർ : ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാർഡിൽ വൃദ്ധന് പേവിഷബാധ ബാധിച്ചതിനെത്തുടർന്ന്...

ഓമനപ്പുഴ കൊലപാതകത്തിൽ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ അമ്മയ്ക്കും അമ്മാവനും പങ്ക്....