ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോം ; നിര്‍ണായക തീരുമാനവുമായി കരസേന

For full experience, Download our mobile application:
Get it on Google Play

ദില്ലി: നിര്‍ണായക തീരുമാനവുമായി കരസേന. ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി ഒരേ യൂണിഫോം. ബ്രിഗേഡിയര്‍ മുതലുള്ള റാങ്കിന് മുകളില്‍ വരുന്ന മേജര്‍ ജനറല്‍, ലെഫ്. ജനറല്‍, ജനറല്‍ പദവികളില്‍ റെജിമെന്റ് വ്യത്യാസമില്ലാതെ തന്നെയാവും ഒറ്റ യൂണിഫോം നടപ്പിലാക്കുക. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് കരസേന വിശദമാക്കുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സര്‍വീസ് സംബന്ധിയായ കാര്യങ്ങളില്‍ ഐക്യ രൂപത്തിന് വേണ്ടിയുള്ളതാണ് തീരുമാനം. സേനയുടെ സ്വഭാവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് നീക്കത്തെ കരസേന നിരീക്ഷിക്കുന്നതെന്നാണ് വിവരം. ഏപ്രിലില്‍ നടന്ന സേനാ കമാന്‍ഡേഴ്‌സിന്റെ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിയായ തീരുമാനം എടുത്തത്. തൊപ്പി, റാങ്ക് ബാഡ്ജ്, കോളറുകളിലെ പാച്ച്, ബല്‍റ്റ്. ഷൂസ് എന്നിവയിലടക്കം ഏകീകൃത രൂപം വരും. കേണല്‍ മുതല്‍ താഴ്യ്ക്കുള്ള പദവികളിലുള്ളവരുടെ യൂണിഫോമില്‍ മാറ്റമുണ്ടാവില്ലെന്നും കരസേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...