റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ വാഹന വിപണി ; ഏപ്രിൽ മാസത്തിൽ വിറ്റത് 26.11 ലക്ഷം വാഹനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: 22027 സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ ഇന്ത്യൻ വാഹന വിപണിയിൽ അഭൂതപൂർവ്വമായ വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ മാത്രം 26.11 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതോടെ രാജ്യത്തെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വിപണിയിൽ വലിയ ഉണർവാണ് ഇത്തവണ പ്രകടമായിരിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 12.94% വർധനവാണ് വിപണിയിലുണ്ടായത്. ഇരുചക്ര വാഹനങ്ങളാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. 19.16 ലക്ഷം യൂണിറ്റുകളാണ് ഈ വിഭാഗത്തിൽ വിറ്റഴിച്ചത്. വിവാഹ സീസണും ഗ്രാമീണ മേഖലയിലെ പണലഭ്യത വർധിച്ചതും നഗര-ഗ്രാമ വിപണികളിൽ ഒരേപോലെ പ്രതിഫലിച്ചു. വിവിധ വാഹന വിഭാഗങ്ങളിൽ ട്രാക്ടറുകളാണ് 23.22 ശതമാനവുമായി ഏറ്റവും വേഗത്തിൽ വളരുന്നത്.

പാസഞ്ചർ വാഹനങ്ങളുടെ വിഭാഗത്തിൽ 4.07 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഏപ്രിലിലെ ഏറ്റവും ഉയർന്ന റെക്കോർഡ് കൈവരിച്ചു. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ 20.4% എന്ന ശ്രദ്ധേയമായ വളർച്ചയുണ്ടായി. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ മുച്ചക്ര വാഹനങ്ങളാണ് ആധിപത്യം പുലർത്തുന്നത് (60.39%). വരാനിരിക്കുന്ന അക്ഷയ തൃതീയയും വിവാഹ സീസണിന്റെ തുടർച്ചയും മെയ് മാസത്തിലും വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഡീലർമാർ പ്രതീക്ഷിക്കുന്നു. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിലുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളും കടുത്ത ഉഷ്ണതരംഗവുമാണ് വിപണി നേരിടുന്ന പ്രധാന ആശങ്കകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി...

ട്രെയിനിൽ സ്ത്രീകൾക്കുനേരെ അശ്ലീല ആംഗ്യം ; ഡിഎഫ്ഒയ്ക്ക് എതിരെ കേസ്

0
കാസർകോട് : ട്രെയിനിൽ യാത്രക്കാരികൾക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ കാസർകോട്...

യുവതിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

0
തൃശൂര്‍: യുവതിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍....

ഊബർ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: ഊബർ ടാക്‌‌സി വിളിച്ച ശേഷം ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...