ജൊഹാനസ്ബർഗ് : നെതർലൻഡ്സിനെതിരെയുള്ള 3 മത്സര ഏകദിന ഹോം പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജ് നയിക്കും. നിലവിലെ ക്യാപ്റ്റൻ തെംബ ബാവുമ, ബാറ്റർമാരായ എയ്ഡൻ മാർക്രം, ക്വിന്റൻ ഡികോക്ക്, റസ്സി വാൻഡർ ദസ്സൻ, പേസ് ബോളർമാരായ കഗീസോ റബാദ, ആൻറിച് നോർട്യ തുടങ്ങിയവർക്കു വിശ്രമം നൽകിയാണു ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച കേശവിന്റെ പൂർവികർ ഇന്ത്യയിൽനിന്നു കുടിയേറിയവരാണ്. പിതാവ് ആത്മാനന്ദ് വിക്കറ്റ് കീപ്പർ ബാറ്ററായി ദക്ഷിണാഫ്രിക്കയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഓൾറൗണ്ടർ വെയ്ൻ പാർണൽ 4 വർഷത്തിനു ശേഷം ടീമിലേക്കു തിരിച്ചെത്തി. കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനു വേണ്ടി പാർണൽ ദേശീയ ടീമിൽ നിന്ന് അവധിയെടുത്ത് ഇംഗ്ലണ്ടിലേക്കു പോയിരുന്നു.