ഡല്‍ഹി: ഈ വര്‍ഷം തുടക്കത്തില്‍ താളം തെറ്റിയ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലെന്ന് പഠനം. ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വ്വീസും ബ്രോക്കറേജ് കമ്പനിയായ ബാര്‍ക്ലെയ്‌സും ചേര്‍ന്നാണ് വളര്‍ച്ച വിലയിരുത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’ മൂന്നാംഘട്ട പദ്ധതിക്ക് ശേഷമാണ് പുതിയ പ്രവചനമെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് മൈനസ് 11.5 ശതമാനമാണെന്നായിരുന്നു മൂഡീസ് നേരത്തേ പ്രവചിച്ചിരുനനത് എന്നാല്‍ പിന്നീടത് മൈനസ് 10.6 ശതമാനമായി പരിഷ്‌കരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ ഇന്ത്യയിലെ ചെറുകിട വ്യവസായ രംഗത്തിന് കൈത്താങ്ങാകുമെന്നാണ് മൂഡീസ് കണക്കുകൂട്ടുന്നത്. അടുത്ത് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 10.8 ശതമാനത്തിലേക്ക് വര്‍ദ്ധിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
ഇപ്പോള്‍ 89.3 ശതമാനമുള്ള ഇന്ത്യയുടെ പൊതുകടം, 2021ല്‍ 87.5 ശതമാനമായി കുറയും. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 72.2 ശതമാനമായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് 2021ല്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ 8.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ബാര്‍ക്ലേസും പ്രവചിച്ചിരുന്നു. ഉത്സവകാല പശ്ചാത്തലത്തില്‍ വിപണി ഉയര്‍ന്നതും ഇന്ത്യ കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന്റെ അന്തിമ ഘട്ടത്തിലേക്കടുക്കുന്ന സൂചനകളുമാണ് വളര്‍ച്ചാ പ്രവചനത്തിന് ശക്തി കൂട്ടുന്നത്. രാജ്യത്തിപ്പോള്‍ കോവിഡ് രോഗികളുടെ ആകെ എണ്ണം 90 ലക്ഷം പിന്നിട്ടിരിക്കുകയാണ്. രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നതും പ്രതീക്ഷകള്‍ നല്‍കുന്നു. എന്നാല്‍ തലസ്ഥാന നഗരമായ ഡല്‍ഹിയിലെ അവസ്ഥ കൂടുതല്‍ വഷളാവുന്നതായാണ് കാണാന്‍ കഴിയുന്നത്.