പനാജി : മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഗോള്‍കീപ്പര്‍ ഇ.എന്‍ സുധീര്‍ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. കോഴിക്കോട് നടക്കാവ് സ്വദേശിയായ സുധീര്‍ ഗോവയിലാണ് സ്ഥിരതാമസമാക്കിയത്. അഞ്ച് വര്‍ഷം ഇന്ത്യന്‍ ഗോള്‍ കീപ്പറായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും അദ്ദേഹമായിരുന്നു.
1972 ലെ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളില്‍ ഇന്തോനേഷ്യയ്ക്കെതിരെയാണ് അദ്ദേഹം ഒളിമ്പിക്സില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയുടെ മികച്ച ഗോള്‍കീപ്പറായി കണക്കാക്കപ്പെടുന്ന സുധീര്‍ രാജ്യത്തിനായി ഒമ്പത് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1973 ലെ മെര്‍ദേക്ക കപ്പിലും 1974 ലെ ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1969 ലും 1970 ലും കേരളത്തിനായി കളിച്ച അദ്ദേഹം 1971 ലും 1972 ലും ഗോവയ്ക്കും 1975 ല്‍ മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ചു.