‘ജയ ജയ കോമള കേരള ധരണി’ എല്ലാ സാംസ്കാരിക പരിപാടികളിലും ആമുഖ ഗാനമാക്കും : മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ‘ജയ ജയ കോമള കേരള ധരണി’… എന്നു തുടങ്ങുന്ന കേരളത്തിന്റെ സാംസ്കാരിക ഗാനം എല്ലാ സാംസ്കാരിക പരിപാടികളുടെയും ആമുഖ ഗാനമായി ആലപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വൈക്കത്ത് കെ.എസ്.എഫ്.ഡി.സി യുടെ മള്‍ട്ടിപ്ലക്സ് തിയറ്ററിന്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരന്‍ രചിച്ച കവിത 2014 ല്‍ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു സാംസ്കാരിക പരിപാടികളിലും പാടി കേട്ടിട്ടില്ല.

സാംസ്കാരിക മന്ത്രിയായി 13 മാസമായി. നിരവധി സാംസ്കാരിക പരിപാടികളില്‍ പങ്കെടുത്തിട്ടും ഒരിടത്തും ഇതു പാടി കേട്ടിട്ടില്ല. സാംസ്കാരിക പരിപാടിയില്‍ ഇതാദ്യമായി ചരിത്ര ഭൂമിയായ വൈക്കത്താണ് പാടി കേട്ടത്. അതിന് വൈക്കത്തുകാരോട് പ്രത്യേക സ്നേഹമുണ്ട്. ഗായകരായ വി. ദേവാനന്ദും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് മനോഹരമായി ആലപിച്ചു. ഇവര്‍ തന്നെ ഇതു പാടട്ടെ. മറ്റാരെയും തേടേണ്ട. ഒരാഴ്ചയ്ക്കുള്ളില്‍ സംഗീതം ചിട്ടപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കും. ഇതിന് കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...