ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രതികാര നടപടികളില്‍ അഞ്ച് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ മങ്കോട്ട് സെക്ടറിലെ സിവിലിയന്‍ സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വ്യാഴാഴ്ച വെടിവെയ്പ്പും ഷെല്ലാക്രമണവും ആരംഭിച്ചു.
ഇതിനെത്തുടര്‍ന്നുണ്ടായ തിരിച്ചടിയിലാണ് അഞ്ച് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അവരുടെ ബങ്കറുകളും നശിപ്പിച്ചിട്ടുണ്ട്. ഇരു സൈന്യവും തമ്മിലുള്ള വെടിവയ്പ്പ് 2 മണിക്കൂര്‍ നീണ്ടുനിന്നു.
1999 ല്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച ഉഭയകക്ഷി വെടിനിര്‍ത്തല്‍ കരാര്‍ ഈ വര്‍ഷം തുടക്കം മുതല്‍ പാകിസ്ഥാന്‍ ലംഘിച്ചു. 2020 ജനുവരി മുതല്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ 3200 വെടിനിര്‍ത്തല്‍ നിയമലംഘനങ്ങളില്‍ 30 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ക്രോസ് & ലോക്ക് ഷെല്ലിംഗ് കാരണം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതം ഭീതിയിലാണ് .