ധനമന്ത്രി തോ‌മസ് ഐസക്കിന്റെ 12ാം ബജറ്റ് അവതരണം ജനുവരി 15ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ധനമന്ത്രി തോ‌മസ് ഐസക്കിന്റെ 12 മത്തെ ബജറ്റ് അവതരണം ജനുവരി 15 ന് നടക്കും. പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭ തെരഞ്ഞെ‌ടുപ്പ് വിജ്ഞാപനം മാർച്ചിൽ ഉണ്ടാകാൻ സാധ്യതയുളളതിനാൽ രണ്ട് മുതൽ മൂന്ന് മാസത്തേക്കുളള വോട്ട് ഓൺ അക്കൗണ്ടാകും പാസാക്കുക. സംസ്ഥാന ബജറ്റിന് മുൻപുളള ചർച്ചകളെല്ലാം ഇപ്രാവശ്യം ഓൺലൈനായി നടത്തും. ഡിസംബർ അവസാനത്തോടെ ധനമന്ത്രി ബജറ്റ് എഴുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കും. വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗ്ലാവ് കേന്ദ്രീകരിച്ചാകും ധനമന്ത്രിയുടെ പ്രവർത്തനങ്ങൾ.

എല്‍ഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പുസ്തകം പബ്ലിക് റിലേഷൻസ് വകുപ്പ് ബജറ്റിന് മുന്നോടിയായി പുറത്തിറക്കുന്നുണ്ട്. സംസ്ഥാനത്തെ ക്ഷേമ പെൻഷൻ 1,500 രൂപയായി ബജറ്റിലൂടെ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ നാലര വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ബജറ്റിൽ അക്കമിട്ട് നിരത്തും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പ്രധാന പരിഗണന ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ എക്സ്പെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടും ബജറ്റവതരണ വേളയിൽത്തന്നെ വിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...