പത്തനംതിട്ട : പുതിയ ഭാരതീയ നാഗരിക നിയമ സംഹിതയിൽ തിരുത്തൽ വരുത്തേണ്ട പല നിയമ വ്യവസ്ഥകളും ഉണ്ടെന്ന് മുൻ ഡയക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസഫലി പ്രസ്ഥാവിച്ചു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംഘടിപ്പിച്ച പുതിയ ക്രിമിൽനൽ നിയമം സംബന്ധിച്ച സെമിനാർ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകക്കുറ്റമുൾപ്പെടെയുള്ള ഏതൊരു കുറ്റവും ചുമത്തപ്പെട്ട പിടികിട്ടാ പ്രതിയായി പ്രഖ്യാപിക്കപ്പെട്ടരുടെ കുറ്റവിചാരണ പ്രതിയുടെ അസാന്നിദ്ധ്യത്തിൽ നടത്തി ശിക്ഷ വിധിക്കുന്ന പുതിയ ബി.എൻ.എസ്.എസിലെ വ്യവസ്ഥ ഭരണഘടന ഉറപ്പു നല്കുന്ന നീതിയുക്ത കുറ്റവിചാരണയെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ്.
വാഹനമോടിച്ച് ജീവഹാനി ഉണ്ടാക്കി നിർത്താതെ വാഹനമോടിക്കുന്നവർക്ക് 10 വർഷം തടവ് വ്യവസ്ഥ ചെയ്യുന്ന ന്യായ സംഹിതയിലെ വകുപ്പ്106(2) നടപ്പിലാക്കാതെ മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കാപട്യമാണന്നും ആയത് പുനപരിശോധിച്ച് ഉടൻ നടപ്പിലാക്കണമെന്നും ആസഫലി ആവശ്യപ്പെട്ടു. അഡ്വ. മാത്യു സ് എബ്രഹാം അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, അഭിഭാഷകരായ എബ്രഹാം മാത്യു പനച്മൂട്ടിൽ, കെ ജയവർമ, വേണു മുള ക്കഴ, ലാലുജോൺ, വെട്ടൂർജ്യോതിപ്രസാദ്, എ സുരേഷ്‌കുമാർ, സുനിൽ എസ് ലാൽ, അനിൽതോമസ് ജോമോൻകോശി, ജ്യോതിരാജ്, ശശി ഫിലിപ്പ്, എബ്രഹാം മാത്യു, അലക്സാണ്ടർ കൊയ്‌ക്കപറമ്പിൽ, പി ഉണ്ണികൃഷ്ണൻ, ജോർജ് വറുഗീസ്, സൈമൺ എബ്രഹാം, ശ്യാം ടി. മാത്യു, സാബു തോമസ്, റോഷൻ നായർ, എന്നിവർ പ്രസംഗിച്ചു.