ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പുതിയ ക്രിമിൽനൽ നിയമം സംബന്ധിച്ച സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതിയ ഭാരതീയ നാഗരിക നിയമ സംഹിതയിൽ തിരുത്തൽ വരുത്തേണ്ട പല നിയമ വ്യവസ്ഥകളും ഉണ്ടെന്ന് മുൻ ഡയക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസഫലി പ്രസ്ഥാവിച്ചു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംഘടിപ്പിച്ച പുതിയ ക്രിമിൽനൽ നിയമം സംബന്ധിച്ച സെമിനാർ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകക്കുറ്റമുൾപ്പെടെയുള്ള ഏതൊരു കുറ്റവും ചുമത്തപ്പെട്ട പിടികിട്ടാ പ്രതിയായി പ്രഖ്യാപിക്കപ്പെട്ടരുടെ കുറ്റവിചാരണ പ്രതിയുടെ അസാന്നിദ്ധ്യത്തിൽ നടത്തി ശിക്ഷ വിധിക്കുന്ന പുതിയ ബി.എൻ.എസ്.എസിലെ വ്യവസ്ഥ ഭരണഘടന ഉറപ്പു നല്കുന്ന നീതിയുക്ത കുറ്റവിചാരണയെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ്.

വാഹനമോടിച്ച് ജീവഹാനി ഉണ്ടാക്കി നിർത്താതെ വാഹനമോടിക്കുന്നവർക്ക് 10 വർഷം തടവ് വ്യവസ്ഥ ചെയ്യുന്ന ന്യായ സംഹിതയിലെ വകുപ്പ്106(2) നടപ്പിലാക്കാതെ മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കാപട്യമാണന്നും ആയത് പുനപരിശോധിച്ച് ഉടൻ നടപ്പിലാക്കണമെന്നും ആസഫലി ആവശ്യപ്പെട്ടു. അഡ്വ. മാത്യു സ് എബ്രഹാം അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, അഭിഭാഷകരായ എബ്രഹാം മാത്യു പനച്മൂട്ടിൽ, കെ ജയവർമ, വേണു മുള ക്കഴ, ലാലുജോൺ, വെട്ടൂർജ്യോതിപ്രസാദ്, എ സുരേഷ്‌കുമാർ, സുനിൽ എസ് ലാൽ, അനിൽതോമസ് ജോമോൻകോശി, ജ്യോതിരാജ്, ശശി ഫിലിപ്പ്, എബ്രഹാം മാത്യു, അലക്സാണ്ടർ കൊയ്‌ക്കപറമ്പിൽ, പി ഉണ്ണികൃഷ്ണൻ, ജോർജ് വറുഗീസ്, സൈമൺ എബ്രഹാം, ശ്യാം ടി. മാത്യു, സാബു തോമസ്, റോഷൻ നായർ, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലെ പെട്രോൾ പമ്പുകളിൽ ‍ഡിജിറ്റൽ പേയ്മെന്റ് നിർത്തലാക്കുമെന്ന് ഉടമകൾ ; മുഖ്യമന്ത്രി വിജയ്ക്ക് കത്ത്

0
ചെന്നൈ : സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ, കുറ്റവാളികൾ ഓൺലൈൻ ഇടപാടുകൾ നടത്തിയിട്ടുള്ള...

വീട്ടുജോലിക്കാരിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും വീട്ടുടമ അറസ്റ്റിൽ

0
ഗുരു​ഗ്രാം: വീട്ടുജോലിക്കാരിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും 52-കാരി അറസ്റ്റിൽ. ​ഗുരു​ഗ്രാം സെക്ടർ 42-ൽ...

ശബരിമല യുവതീ പ്രവേശനം : വിധി ഒക്ടോബറിലുണ്ടാകുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കേസിൽ വിധി ഒക്ടോബറിൽ...

കേരള സർവകലാശാല ആസ്ഥാനം ഉപരോധിച്ച് എസ്എഫ്ഐ പ്രവർത്തക‍ർ

0
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധ മാർച്ച്...