സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽക്കും. 100 ടൺ സവാള NCCF വഴി സംഭരിച്ച് കേരളത്തിൽ എത്തിക്കും. പൊതു വിപണിയിൽ സവാളയ്ക്ക് കിലോ ഗ്രാമിന് 58 രൂപ മുതൽ 80 രൂപ വരെ വിലയുണ്ട്. ആദ്യ ഘട്ടത്തിൽ 30 ടൺ സവാള എത്തിക്കും. സപ്‌ളൈകോ, ഹോർട്ടികോർപ്പ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് സവാള വിറ്റഴിക്കുക. പണം തടസമല്ല. സവാള സ്റ്റോക്ക് ചെയ്യാൻ കൃഷി വകുപ്പിൻ്റെ കോൾഡ് സ്റ്റോറേജുകൾ ഉപയോഗപ്പെടുത്തും. കേരളത്തിൽ നാളീകേര പാർക്ക് സ്ഥാപിക്കും. ഓണക്കാലത്ത് 14.25 കോടി രൂപയുടെ പച്ചക്കറി സംഭരിച്ചു. പച്ചക്കറി നൽകിയ കർഷകരുടെ പണം അന്ന് രാത്രിയും തൊട്ടടുത്ത ദിവസവുമായി നൽകി.

മഴക്കെടുതിയിൽ കൃഷി നാശത്തിനുള്ള നഷ്ട പരിഹാരം നൽകും. KSDMA വിജ്ഞാപനം വന്നാൽ നടപടി സ്വീകരിക്കും. വിളനാശത്തിനുള്ള നഷ്ടപരിഹാരം 5 കൊല്ലമായി കുടിശികയാണ്. 120 കോടി രൂപ കുടിശികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്ന് ടി.സിദ്ദിഖ് പറഞ്ഞു. ഒന്നാംഘട്ടത്തിൽ നാളികേര വികസന ബോർഡിന്റെ വിഹിതമായി 500 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 41 കോടി രൂപയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ മ്ലാന്തടത്ത് പൈപ്പ് പൊട്ടി റോഡ്‌ രണ്ടായി പിളര്‍ന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മ്ലാന്തടത്ത് വാട്ടര്‍...

കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയുമെങ്കില്‍ പിന്മാറുമെന്ന് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയുമെങ്കില്‍...

റാന്നിയിലെ നാടും നഗരവും അമ്പാടിയായി മാറും : ശ്രീകൃഷ്ണ ജയന്തി ദിനത്തിന് വിപുലമായ ഒരുക്കങ്ങള്‍...

0
റാന്നി : ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ റാന്നിയിലെ ക്ഷേത്രങ്ങളും വീഥികളും ഉണ്ണിക്കണ്ണന്‍മാരാലും...

നായയെ അഴിച്ചുവിട്ടതിനെച്ചൊല്ലി തർക്കം : സഹോദരന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചയാൾ പിടിയിൽ

0
പത്തനംതിട്ട : വളര്‍ത്തുനായയെ അഴിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുതിര്‍ന്ന സഹോദരന്റെ വാരിയെല്ല്...